Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 കൊവിഡ് കേസുകൾ, 195 മരണം

കൊവിഡ്
ന്യൂഡൽഹി , ചൊവ്വ, 5 മെയ് 2020 (10:09 IST)
ന്യൂഡൽഹി: രാജ്യത്ത് കടുത്ത ആശങ്കയുണർത്തി കൊറോണകേസുകളുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 മരണങ്ങളും ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്‌തു. കൊറോണ വ്യാപനം ഇന്ത്യയിൽ ആരംഭിച്ചതിന് ശേഷം ഒരു ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.  
 
കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 46,433 ആയി,1568 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 12727 പേർക്ക് ഇതുവരെ രോഗം ഭേദമായി. 32,124 പേർ ഇപ്പോളും ചികിത്സയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.
 
മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. 583 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.ഗുജറാത്തില്‍ 5804 കേസുകളും  ഡല്‍ഹിയില്‍ 4898 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ 3550 കേസുകളും രാജസ്ഥാനിൽ 3061 കെസുകളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന മരണ നിരക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികൾ മറ്റന്നാൾ മുതൽ തിരിച്ചെത്തും, ആദ്യ ദിനം കേരളത്തിൽ എത്തുക 800 പേർ