തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 890 ആയി

റീഷ ചെമ്രോട്ട്
ചൊവ്വ, 5 മെയ് 2020 (14:52 IST)
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 890 ആയി. വീടുകളില്‍ 879 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 890 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 2 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
 
ജില്ലയില്‍ ഇതു വരെ 1291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതില്‍ 1282 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 269 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. 
 
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1684 പേരെയും മത്സ്യചന്തയില്‍ 896 പേരെയും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 188 പേരെയും സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
 
അതേസമയം ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാമ്പ്ര മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും!

കൊളസ്‌ട്രോളില്ലെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്നു, കാരണം പൊട്ടാസ്യം!

സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറുകള്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments