കൊവിഡ് പശ്ചാത്തലത്തെ കണക്കിലെടുത്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഐസിഎആര്‍, ജെഎൻയു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	മേൽപറഞ്ഞ പരീക്ഷകൾക്കായി വിദ്യാർഥികൾക്ക് അതാത് വെബ്‌സൈറ്റുകൾ വഴി മേയ് 31 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഇതേദിവസം രാത്രി 11.50 വരെ ഫീസടയ്ക്കാനും സൗകര്യം ഉണ്ടായിരിക്കും.കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സിഎസ്‌ഐആര്‍ നെറ്റിന്റെ അപേക്ഷാത്തീയതി മെയ് 16 വരെയും മറ്റുള്ളവയുടെ മെയ് 15 വരെയും നേരത്തെ നീട്ടിനൽകിയിരുന്നു. ഇതാണ് ഇപ്പോൾ മെയ് 31 വരെ നീട്ടിയത്.