Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്‌ക വന്നതിന് ശേഷം നടന്നതെല്ലാം കോഹ്ലി തുറന്നുപറഞ്ഞത് ഗിൽക്രിസ്റ്റിനോട് !

Anushka Sharma
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (00:01 IST)
വിരാട് കൊഹ്ലിയുടെയും അനുഷ്ക ശർമയുടെയും ഒന്നാം വിവാഹവാർഷികമായിരുന്നു ചൊവ്വാഴ്ച. ആദം ഗിൽക്രിസ്റ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അനുഷ്കയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കോഹ്ലി തുറന്നുപറഞ്ഞു.
 
"അനുഷ്‌കയെ കണ്ടുമുട്ടിയതിന് ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സത്യത്തിൽ അനുഷ്ക വന്നതിന് ശേഷമാണ് ഞാൻ മാറാൻ തുടങ്ങിയത്. ഞാൻ വടക്കേയിന്ത്യയുടെ ഒരു ടിപ്പിക്കൽ പശ്ചാത്തലത്തിൽ നിന്ന് വന്നയാളാണ്. സമൂഹത്തിന്റെ മറ്റു മേഖലകളിൽ എന്ത് നടക്കുന്നു എന്നോ മറ്റൊരാളുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്നോ എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. 
 
എന്നാൽ അനുഷ്കയുടെ ജീവിതം അങ്ങനെയായിരുന്നില്ല. അവളുടേതായ വെല്ലുവിളികളിലൂടെ കടന്നുവന്ന, എല്ലാക്കാര്യങ്ങളിലും അവളുടേതായ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ്. ഞാൻ നേരത്തെ ഇത്രയും പ്രാക്ടിക്കലായി ചിന്തിക്കുന്ന ആളായിരുന്നില്ല. അനുഷ്ക എന്നെ വളരെയധികം മാറ്റിത്തീർത്തു. അനുഷ്‌കയിൽ നിന്ന് ഞാൻ ഒത്തിരി കാര്യങ്ങൾ പഠിച്ചു. എന്റെ വളർച്ചയിൽ അവൾ എന്നെ ഏറെ ഹെൽപ്പ് ചെയ്തിട്ടുണ്ട്" - കോഹ്ലി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോല്‍‌വിക്ക് കാരണം സ്‌റ്റാര്‍ക്കോ ?; വിമര്‍ശനവുമായി ഷെയ്‌ന്‍ വോണ്‍