പുതിയ ഫോർമാറ്റായ 100 ബോൾ ക്രിക്കറ്റിലേക്ക് ചുവടുവെക്കാനൊരുങ്ങി ഇന്ത്യൻ താരങ്ങൾ

ശനി, 26 മെയ് 2018 (13:13 IST)
ക്രിക്കറ്റിലെ പുതിയ ഫോർമാറ്റായ 100 ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യൻ താരങ്ങളും ചുവടുവെക്കാനൊരുങ്ങുന്നു. ഇതിനായി ബി സി സി ഐ തരങ്ങൾക്ക് അനുമമതി നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്ന പരീക്ഷണ ടൂർണമെന്റിലാവും ഇന്ത്യൻ താരങ്ങൾ കളിക്കുക. 
 
ബി സി സി ഐയുടെ അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞാൽ, ഇംഗ്ലണ്ടിൽ നടക്കുന്ന ആദ്യ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ എം എസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർ കളിച്ചേക്കും എന്നാണ് സൂചന.   
 
100 ബോളുകൾ വീതമുള്ള രണ്ട് ഇന്നിംഗ്സുകളാണ് പുതിയ ഫോർമാറ്റിൽ ഉണ്ടാവുക. 6 ബോളുകൾ വീതമുള്ള 15 ഓവറും 10 ബോളുകൾ വീതമുള്ള ഒരോവറും ഉൾക്കൊള്ളുന്നതാണ് 100 ബോൾ ക്രിക്കറ്റ് എന്ന പുതിയ ഫോർമാറ്റ്.
 
നേരത്തെ വിദേശ ട്വന്റി20 ലീഗുകളിൽ കളിക്കാനായി ഇന്ത്യൻ താരങ്ങൾക്ക് ബി സി സി ഐ അനുമതി നൽകിയേക്കും എന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റിലെ പുതിയ ഫോർമാറ്റിൽ കളിക്കാൻ താരങ്ങൾക്ക് ബി സി സി ഐ അനുമതി നൽകുന്നതായി സൂചനകൾ പുറത്തു വരുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി കാൽപ്പന്ത് കളിയുടെ സമയം, തരംഗമായി ഔദ്യോഗിക ഗാനം