അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക ടീമിനൊപ്പം 7 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം അഭിഷേക് നായർക്കുണ്ട്.
വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിനുള്ള യുപി വാരിയേഴ്‌സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അഭിഷേക് നായരെ നിയമിച്ചു. കഴിഞ്ഞ 3 വര്‍ഷമായി പരിശീലകനായിരുന്ന ജോണ്‍ ലൂയിസ് സ്ഥാനം ഒഴിവായതോടെയാണ് അഭിഷേകിന് പുതിയ ഉത്തരവാദിത്തം ലഭിച്ചത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക ടീമിനൊപ്പം 7 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം അഭിഷേക് നായർക്കുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും അഭിഷേക് സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തിന് ശേഷം കഴിഞ്ഞ ഐപിഎല്ലിന്റെ മദ്ധ്യേ അഭിഷേക് നായര്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയിരുന്നു. മുംബൈയില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനായി കൊല്‍ക്കത്തയുടെ അക്കാദമിയിലും അഭിഷേക് നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.