ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പിന്തുനച്ച് ഇന്ത്യയുടെ മുന്‍ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായര്‍. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റാതെ തന്നെ പിന്തുണയ്ക്കുകയാണ് ടീം മാനേജ്‌മെന്റ് ചെയ്യേണ്ടതെന്ന് അഭിഷേക് നായര്‍ പറയുന്നു. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തിയതോടെ നിലവില്‍ മധ്യനിരയിലാണ് സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നത്.
സഞ്ജുവിനെ പറ്റി അഭിഷേക് നായരുടെ വാക്കുകള്‍ ഇങ്ങനെ. സഞ്ജുവിനെ നോക്കു. മധ്യനിരയില്‍ അവനെ കളിപ്പിക്കാന്‍ അവനൊരു തെയും ചെയ്തിട്ടില്ല. അതുകൊണ്ട് ലോകകപ്പ് വരെ സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ തന്നെ കളിപ്പിക്കണം. ഓസ്‌ട്രേലിയയിലെ ബൗണ്‍സി പിച്ചുകളില്‍ തിളങ്ങാന്‍ സഞ്ജുവിനാകും. ഒരു നീണ്ട കരിയര്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു അര്‍ഹിക്കുന്നുണ്ട്. അഭിഷേക് നായര്‍ പറഞ്ഞു.
ഓപ്പണര്‍ എന്ന നിലയില്‍ 39.38 ബാറ്റിംഗ് ശരാശരിയാണ് ഓപ്പണിങ്ങില്‍ സഞ്ജുവിനുള്ളത്. 182.20 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമുണ്ട്. നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും സഞ്ജുവിന്റെ ശരാശരി 24 റണ്‍സിനും താഴെയാണ്.