Sanju Samson: അഞ്ചാമന്‍ സഞ്ജു തന്നെ, ജിതേഷ് കാത്തിരിക്കണം; ഓസ്‌ട്രേലിയയ്‌ക്കെതിരായ സാധ്യത ഇലവന്‍
അഞ്ചാമതോ ആറാമതോ ആയി സഞ്ജു ബാറ്റ് ചെയ്യാനെത്തും
Sanju Samson: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. വിക്കറ്റ് കീപ്പര്‍, ഫിനിഷര്‍ റോളുകളിലായിരിക്കും സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുക. സഞ്ജു ടീമില്‍ ഉണ്ടെങ്കില്‍ ജിതേഷ് ശര്‍മയ്ക്കു അവസരം ലഭിക്കില്ല.
അഞ്ചാമതോ ആറാമതോ ആയി സഞ്ജു ബാറ്റ് ചെയ്യാനെത്തും. ശുഭ്മാന്‍ ഗില്ലും യശസ്വി അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരും. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കു ശേഷമായിരിക്കും സഞ്ജുവിനു ബാറ്റിങ്ങില്‍ അവസരം ലഭിക്കുക. ആദ്യ രണ്ട് ടി20 മത്സരങ്ങളും സഞ്ജു ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിലെ പ്രകടനം പരിഗണിച്ച ശേഷമായിരിക്കും അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കു സഞ്ജു വേണോ അതോ ജിതേഷിനെ ഉള്‍പ്പെടുത്തണോ എന്ന് ടീം മാനേജ്‌മെന്റ് ആലോചിക്കുക.
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ് / കുല്‍ദീപ് യാദവ്
ഇന്ത്യയും ഓസ്‌ട്രേലിയും ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 11 ടി20 മത്സരങ്ങളിലാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ജയം നേടിയിരിക്കുന്നത്. ഇന്ത്യയാകട്ടെ 20 കളികള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചിട്ടുണ്ട്.