Webdunia - Bharat's app for daily news and videos

Install App

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

അഭിറാം മനോഹർ
വ്യാഴം, 26 ജൂണ്‍ 2025 (18:48 IST)
Xabi Alonso
2024-25 ഫുട്‌ബോള്‍ സീസണ്‍ ഓരോ റയല്‍ മാഡ്രിഡ് ആരാധകനും മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും. കിരീടനേട്ടങ്ങള്‍ ഇല്ലാ എന്നത് മാത്രമല്ല ചിരവൈരികളായ ബാഴ്‌സലോണയുമായി ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. പ്രധാനതാരങ്ങള്‍ക്ക് സീസണിന്റെ തുടക്കത്തിലെ സംഭവിച്ച പരിക്കുകളാണ് റയല്‍ മാഡ്രിഡിനെ കുഴപ്പത്തിലാക്കിയത്. സീസണ്‍ അവസാനത്തോടെ കാര്‍ലോ ആഞ്ചലോട്ടി റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് നിന്നും മാറുകയും പകരം മുന്‍ റയല്‍ താരമായ സാബി അലോണ്‍സോ പരിശീലക കുപ്പായം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
 
 ബുണ്ടസ് ലീഗയില്‍ ബയര്‍ ലവര്‍കൂസനെ ലീഗ് ജേതാക്കളാക്കി ലീഗിലെ തന്നെ ഏറ്റവും ശക്തമായ ടീമാക്കിമാറ്റിയാണ് സാബി അലോണ്‍സോ റയലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിയത്. ക്ലബ് ലോകകപ്പിലാണ് സാബിയുടെ സംഘം ആദ്യമായി കളിക്കാനിറങ്ങിയത്. ഇപ്പോഴിതാ എംബാപ്പെയും വിനീഷ്യസും ഉള്‍പ്പെടുന്ന താരങ്ങള്‍ പ്രതിരോധത്തിലും ടീമിന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സാബി.
 
എനിക്ക് ഉറപ്പുള്ള ഒരു കാര്യം പറയാം. എല്ലാ കളിക്കാരും വേണ്ടിവന്നാല്‍ പ്രതിരോധനിരയിലേക്ക് ഇറങ്ങികളിക്കാനും തയ്യാറാകണം. അങ്ങനെയാണ് പ്രസ് ചെയ്യേണ്ടത്. ടീം ഒരുമിച്ച് നില്‍ക്കണം. അങ്ങനെയല്ലാത്ത അവസ്ഥ കാര്യങ്ങളെ സങ്കീര്‍ണമാക്കും. വിനീഷ്യസ്, എംബാപ്പെ, ജൂഡ്, ഫെഡെ മുന്നില്‍ കളിക്കുന്ന താരങ്ങള്‍ ആവശ്യമെങ്കില്‍ പ്രതിരോധത്തിലേക്കും വരണം. ക്ലബ് ലോകകപ്പില്‍ ആര്‍ബി സാല്‍സ്ബര്‍ഗിനെതിരായ മത്സരത്തിന് മുന്നോടിയായി സാബി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങളുടെ രാഷ്ട്രീയം പുറത്തുവയ്ക്കൂ'; ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങാത്തതില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഡി വില്ലിയേഴ്‌സ്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

അടുത്ത ലേഖനം
Show comments