Webdunia - Bharat's app for daily news and videos

Install App

അമേലിയ കെർ 2024ലെ മികച്ച വനിതാ ക്രിക്കറ്റർ

അഭിറാം മനോഹർ
ചൊവ്വ, 28 ജനുവരി 2025 (16:52 IST)
Amelia Kerr
ഐസിസിയുടെ 2024ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി ന്യൂസിലന്‍ഡ് താരം അമേലിയ കെറിന്. ലൗറ വോള്‍വാര്‍ട്ട്, ചമരി അട്ടപ്പട്ടു,അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവരെ മറികടന്നുകൊണ്ടാണ് അമേലിയ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ഐസിസിയുടെ 2024ലെ മികച്ച വനിതാ ടി20 താരമായും അമേലിയ കെര്‍ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു.
 
2017ലാണ് മുതലാണ് ഐസിസി റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി മികച്ച വനിതാ താരങ്ങള്‍ക്ക് സമ്മാനിക്കാന്‍ ആരംഭിച്ചത്. പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം താരമാണ് അമേലിയ കെര്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരവും അമേലിയയാണ്. നേരത്തെ ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ദാന, ഇംഗ്ലണ്ടിന്റെ നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം നേടിയവര്‍. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റിലും ഓള്‍ റൗണ്ട് മികവാണ് അമേലിയ കെര്‍ പുറത്തെടുത്തത്.
 
 കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 264 റണ്‍സും 14 വിക്കറ്റും താരം സ്വന്തമാക്കി. ടി20യില്‍ 18 മത്സരങ്ങളില്‍ നിന്നും 387 റണ്‍സും 29 വിക്കറ്റുകളും താരം സ്വന്തമാക്കി. ടി20 ലോകകപ്പില്‍ മാത്രം 15 വിക്കറ്റുകളാണ് ന്യൂസിലന്‍ഡിനായി താരം നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന്റെ പേരും പറഞ്ഞ് രഞ്ജി കളിക്കാതിരിക്കുന്നതൊക്കെ കോമഡി തന്നെ, ഗവാസ്‌കറിന്റെ വിമര്‍ശനം കോലിക്ക് നേരെ?

ബിസിസിഐ കരാർ രക്ഷിക്കാനല്ലെ, അല്ലേൽ ഇവനൊക്കെ വന്ന് കളിക്കുമോ? രോഹിത്തിനെതിരെ ഗവാസ്കർ

ഇനി ഷോർട്ട് ബോളെറിഞ്ഞ് ആർച്ചർ വിക്കറ്റ് സ്വപ്നം കാണണ്ട, പ്രത്യേക ബാറ്റിംഗ് പരിശീലനവുമായി സഞ്ജു സാംസൺ

Virat Kohli: 'ജൂനിയറിന്റെ കീഴില്‍ കളിക്കാനും തയ്യാര്‍'; രഞ്ജിയിലെ ക്യാപ്റ്റന്‍സി ഓഫര്‍ നിഷേധിച്ച് കോലി

Suryakumar Yadav: 'ക്യാപ്റ്റന്‍സിയൊക്കെ കൊള്ളാം, പക്ഷേ കളി..!' സൂര്യകുമാറിന്റെ ഫോംഔട്ടില്‍ ആരാധകര്‍

അടുത്ത ലേഖനം
Show comments