Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരമേത് ?; മനസ് തുറന്ന് പത്താന്‍

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരമേത് ?; മനസ് തുറന്ന് പത്താന്‍
ബറോഡ , ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (20:34 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയെന്ന ഉത്തരമാകും ക്രിക്കറ്റ് പ്രേമികള്‍ നല്‍കുക. ക്രിക്കറ്റ് ലോകത്തെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

എന്നാല്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍.  പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനെന്നാണ് അദ്ദേഹം പറയുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ ശേഷിയുള്ള ബുമ്രയെപ്പോലൊരു കളിക്കാരനെ കിട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണ്. ബുമ്രയെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവശ്യമാണ്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ അദ്ദേഹം നേടിയ ഹാട്രിക് ബുമ്രയുടെ കരിയറിലെ അവസാനത്തെ ഹാട്രിക്കല്ലെന്നും പത്താന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി പിന്തുണച്ചത് ശാസ്‌ത്രിയെ; സെലക്‍ടടെ മുറിയിലേക്ക് ഇടിച്ചുകയറി, പൊട്ടിത്തെറിച്ചു - ബംഗാര്‍ വിവാദക്കുരുക്കില്‍