Webdunia - Bharat's app for daily news and videos

Install App

എനിക്ക് വേണ്ടത് ഇതല്ല; അനുഷ്‌കയെക്കുറിച്ച് വെളിപ്പെടുത്തലുമായി വിവാഹ ചിത്രങ്ങള്‍ എടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍

എനിക്ക് വേണ്ടത് ഇതല്ല; അനുഷ്‌കയെക്കുറിച്ച് വെളിപ്പെടുത്തലുമായി വിവാഹ ചിത്രങ്ങള്‍ എടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (19:53 IST)
ക്രിക്കറ്റ്- ബോളിവുഡ് ആരാധകര്‍ ഉറ്റുനോക്കിയ വിവാഹത്തിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്  എങ്ങനെയായിരിക്കണമെന്ന് അനുഷ്‌ക ശര്‍മ്മ നിര്‍ദേശം നല്‍കിയിരുന്നതായി ഫോട്ടോഗ്രാഫര്‍.

ചിത്രങ്ങള്‍ സിനിമ പോലെയാകരുതെന്നായിരുന്നു അനുഷ്‌ക നിര്‍ദേശം നല്‍കിയതെന്ന് ഫോട്ടോഗ്രാഫര്‍ ജോസഫ് ഹാര്‍ദ്ദിക് വ്യക്തമാക്കി. “എങ്ങനെയുള്ള വിവാഹ ചിത്രങ്ങളാണ് വേണ്ടതെന്ന് അനുഷ്‌കയ്‌ക്ക് വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. വിവാഹത്തിലെ ഓരോ നിമിഷവും പകര്‍ത്തണം. എന്നാല്‍, ആ ചിത്രങ്ങള്‍ സിനിമാ പോലെയാകരുത് ”- എന്നായിരുന്നു അനുഷ്‌ക തന്നോട് പറഞ്ഞതെന്ന് ജോസഫ് പറഞ്ഞു.

അനുഷ്‌കയുടെ ആവശ്യപ്രകാരം ദമ്പതികളെ പോസ് ചെയ്യിക്കാതെ ജീവനുള്ള ചിത്രങ്ങളാണ് താന്‍ പകര്‍ത്തിയതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാഹമുഹൂത്തങ്ങള്‍ ഒപ്പിയെടുത്ത ചില ഫോട്ടോകള്‍ വന്‍ വിലയ്‌ക്ക് വില്‍ക്കാനാണ് കോഹ്‌ലിയും അനുഷ്‌കയും തീരുമാനിച്ചിരിക്കുന്നതെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.  ഇതുവഴി ലഭിക്കുന്ന പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാകും ഇരുവരും ഉപയോഗിക്കുക.

പുറത്തു വിടാത്ത വിവാഹച്ചിത്രങ്ങള്‍ക്ക് വന്‍ തുക ലഭിക്കുമെന്നതിനാല്‍ അമേരിക്കയിലെ ഫാഷന്‍ മാസികയ്‌ക്കു ഇവ വില്‍ക്കാനാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു ഓന്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാസികയുമായി കോഹ്‌ലി കരാറായി എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

ഈ സാഹചര്യത്തിലാണോ ടീമിനെ ഇട്ട് പോകുന്നത്, അശ്വിന്റെ വിരമിക്കല്‍ സമയം ശരിയായില്ല: ഗവാസ്‌കര്‍

എന്നെ ടീമിന് ആവശ്യമില്ലെങ്കിൽ ഗുഡ് ബൈ പറയുന്നതാണ് നല്ലത്, വിരമിക്കൽ തീരുമാനത്തിന് മുന്നെ അശ്വിൻ പറഞ്ഞത് വെളിപ്പെടുത്തി രോഹിത്

അടുത്ത ലേഖനം
Show comments