കോഹ്‌ലിയും അനുഷ്‌കയും കടുത്ത തീരുമാനത്തില്‍; വിരാടിന്റെ പോക്കറ്റില്‍ വീഴുന്ന കോടികള്‍ക്ക് പുതിയ അവകാശികള്‍!
കോഹ്‌ലിയും അനുഷ്‌കയും കടുത്ത തീരുമാനത്തില്‍; വിരാടിന്റെ പോക്കറ്റില്‍ വീഴുന്ന കോടികള്‍ക്ക് പുതിയ അവകാശികള്‍!
വിവാഹത്തിന് പിന്നാലെ മികച്ചൊരു തീരുമാനവുമായി വിരട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും രംഗത്ത്. വിവാഹമുഹൂത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകള്‍ വന്‍ വിലയ്‌ക്ക് വില്‍ക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാകും ഇരുവരും ഉപയോഗിക്കുക.
പുറത്തു വിടാത്ത വിവാഹച്ചിത്രങ്ങള്‍ക്ക് വന്‍ തുക ലഭിക്കുമെന്നതിനാല്‍ അമേരിക്കയിലെ ഫാഷന്‍ മാസികയ്‌ക്കു ഇവ വില്‍ക്കാനാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു ഓന്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാസികയുമായി കോഹ്‌ലി കരാറായി എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
തിങ്കളാഴ്‌ച ഇറ്റലിയിലായിരുന്നു ക്രിക്കറ്റ് ലോകം കാത്തിരുന്ന വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് എത്തിയത്. ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഈ മാസം 21 ന് ന്യൂഡല്‍ഹിയിലും 26 ന് മുംബൈയിലും രണ്ടു റിസംപ്ഷനുകള്‍ കോഹ്‌ലി ഒരുക്കിയിട്ടുണ്ട്.