Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെലക്‍ടര്‍മാര്‍ കാണാതിരിക്കില്ല; അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍

സെലക്‍ടര്‍മാര്‍ കാണാതിരിക്കില്ല; അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍

Arjun Tendulkar
മുംബൈ , വ്യാഴം, 23 നവം‌ബര്‍ 2017 (11:33 IST)
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍. മധ്യപ്രദേശിനെതിരായ കുച്ച്ബെഹാര്‍ ട്രോഫിയില്‍ മുംബൈ താരമായ അര്‍ജ്ജുന്‍ അഞ്ചു വിക്കറ്റാണ് സ്വന്തമാക്കിയത്.

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ ബോള്‍ ചെയ്യാന്‍ സാധിച്ചുവെങ്കിലും ഒരു വിക്കറ്റ് മാത്രം നേടാനാണ് അര്‍ജ്ജുന് സാധിച്ചത്. എന്നാല്‍, രണ്ടാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശ് ബാറ്റ്‌സ്‌മാരെ കശാപ്പ് ചെയ്യാന്‍ യുവതാരത്തിനായി. ഇടം കൈയന്‍ മീഡിയം പേസറായ അര്‍ജ്ജുന്റെ കൃത്യതയാര്‍ന്ന പന്തുകള്‍ക്ക് മുമ്പില്‍ മധ്യപ്രദേശ് ബാറ്റിംഗ് നിര തകര്‍ന്നു.

മധ്യപ്രദേശിന്റെ ആദ്യ നാലു ബാറ്റ്സ്മാന്‍മാരും അര്‍ജ്ജുന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ വാലറ്റക്കാരന്റെ വിക്കറ്റാണ് അദ്ദേഹത്തിന് അഞ്ചാം വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ മുംബൈ മൂന്ന് പോയന്റ് നേടി.

19 വയസില്‍ തഴെയുള്ളവര്‍ക്കായുള്ള കുച്ച്ബെഹാര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ അര്‍ജ്ജുന്‍ സെലക്‍ടര്‍മാരുടെ കണ്ണിലുടക്കുമെന്ന് ഉറപ്പായി. ബാറ്റിംഗില്‍ താല്‍പ്പര്യം കാണിക്കാത്ത യുവതാരം മികച്ച ബോളറായിട്ടാണ് ഉയര്‍ന്നുവരുന്നത്. നേരത്തെ, നെറ്റ്‌സില്‍ ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ളവര്‍ക്ക് അര്‍ജ്ജുന്‍ ബോള്‍ ചെയ്‌തു നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഷസ് പോരിന് തുടക്കം; കരുതലോടെ ഇംഗ്ലണ്ട് - മഴ വില്ലനാകുന്നു