Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിറാജിനെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു, അവന്‍ നമ്മുടെ ഒന്നാമനാണ്; രവിചന്ദ്രന്‍ അശ്വിന്‍

സിറാജിനു പ്രായമാകുകയാണ്. അപ്രധാന മത്സരങ്ങളില്‍ അവനു വിശ്രമം നല്‍കേണ്ടത് ടീം മാനേജ്‌മെന്റിനും പ്രധാനപ്പെട്ടതാണ്

Ashwin, Siraj, Ashwin about Siraj, Oval Test, Siraj and Ashwin

രേണുക വേണു

, ചൊവ്വ, 5 ഓഗസ്റ്റ് 2025 (11:08 IST)
Mohammed Siraj

ഓവല്‍ ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍താരം രവിചന്ദ്രന്‍ അശ്വിന്‍. സിറാജിനെ പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുകയാണെന്നും അശ്വിന്‍ പറഞ്ഞു. 
 
' സിറാജിനെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അവനെ മനസിലാക്കാനും അര്‍ഹിക്കുന്ന പരിഗണന നല്‍കാനുമുള്ള സമയം വന്നിരിക്കുകയാണ്. 'എന്നെ ഒരു മാച്ച് വിന്നര്‍ ആയി പരിഗണിക്കൂ' എന്നാണ് അവന്റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമാകുന്നത്. എത്രത്തോളം മികച്ച ചാംപ്യന്‍ ബൗളറാണ് താനെന്ന് അവന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അവന്റെ ബൗളിങ് ആക്ഷനും സാങ്കേതികതയും പരിശ്രമങ്ങളും അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ അവനെ സഹായിച്ചു,' അശ്വിന്‍ പറഞ്ഞു. 
 
' സിറാജിനു പ്രായമാകുകയാണ്. അപ്രധാന മത്സരങ്ങളില്‍ അവനു വിശ്രമം നല്‍കേണ്ടത് ടീം മാനേജ്‌മെന്റിനും പ്രധാനപ്പെട്ടതാണ്. അവന്‍ നമ്മുടെ നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളര്‍ ആകാം. ആവശ്യമായ വിശ്രമം നല്‍കണം,' അശ്വിന്‍ ആവശ്യപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohammed Siraj: എറിഞ്ഞു തളർന്നോ എന്ന ചോദ്യം വേണ്ട, ഓരോ ബോളും എറിയുന്നത് രാജ്യത്തിനായാണ്, തളരില്ല: സിറാജ്