Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ജയിച്ചത്. നാല് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 35 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്

Mohammed Siraj, harry Brook, Mohammed Siraj about Harry Brooks Catch, Siraj Catch, Siraj Oval test

രേണുക വേണു

Oval , തിങ്കള്‍, 4 ഓഗസ്റ്റ് 2025 (17:03 IST)
Mohammed Siraj

Mohammed Siraj: മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് വിട്ടതില്‍ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കേണ്ടിവരില്ലായിരുന്നെന്ന് സിറാജ് പറഞ്ഞു. 
 
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ജയിച്ചത്. നാല് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 35 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചാം ദിനമായ ഇന്ന് 28 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. ഇതിലെ മൂന്ന് വിക്കറ്റുകളടക്കം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ സിറാജാണ് കളിയിലെ താരം. മത്സരശേഷം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴാണ് നാലാം ദിനത്തില്‍ താന്‍ കൈവിട്ട ക്യാച്ചിനെ കുറിച്ച് സിറാജ് പ്രതികരിച്ചത്. 
 
' സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ വല്ലാത്തൊരു ഞെട്ടലിലാണ്. ഒന്നാം ദിനം മുതല്‍ ഞങ്ങള്‍ പോരാടാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു, 'എനിക്ക് സാധിക്കും' എന്ന്. അങ്ങനെ എഴുതിയ ഒരു ചിത്രം ഗൂഗിളില്‍ നിന്നെടുത്ത് ഫോണില്‍ വാള്‍പേപ്പറാക്കി. ഇന്നലെ ബ്രൂക്കിന്റെ ക്യാച്ച് ഞാന്‍ എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കാന്‍ ഇറങ്ങേണ്ടിവരില്ലായിരുന്നു. എനിക്ക് ഹൃദയം തകരുന്നത് പോലെയായിരുന്നു ആ ക്യാച്ച് നഷ്ടമാക്കിയത്,' സിറാജ് പറഞ്ഞു. 

India vs England Oval Test :


98 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 111 റണ്‍സ് നേടിയ ബ്രൂക്ക് ആണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നിര്‍ണായക സമയത്താണ് സിറാജ് ബൗണ്ടറി ലൈനിനരികെ ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില