Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ഇന്ത്യയെ വിറപ്പിച്ച് വീണ്ടും ഓസ്‌ട്രേലിയ ! ലോകകപ്പിന് സജ്ജം

ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയില്‍ കളിക്കാന്‍ സാധിച്ചത് ഓസ്‌ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കും

Australia all set for world cup
, വ്യാഴം, 23 മാര്‍ച്ച് 2023 (08:58 IST)
ഇന്ത്യന്‍ സാഹചര്യത്തില്‍ വേറൊരു ടീമിനും ലഭിക്കാത്ത അപ്രമാദിത്തമാണ് ഓസ്‌ട്രേലിയ ഇപ്പോഴും തുടരുന്നത്. ഇന്ത്യയില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ തങ്ങളെ കഴിഞ്ഞേ ആരും ഉള്ളൂവെന്ന് ഓസ്‌ട്രേലിയ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ശേഷമാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്. 
 
ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയില്‍ കളിക്കാന്‍ സാധിച്ചത് ഓസ്‌ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കും. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുക ഓസ്‌ട്രേലിയ തന്നെയായിരിക്കുമെന്ന് കളിയില്‍ നിന്ന് വ്യക്തം. ഇന്ത്യന്‍ സാഹചര്യത്തെ മനസിലാക്കാനുള്ള സുവര്‍ണാവസരമായാണ് ഈ പരമ്പരയെ ഓസ്‌ട്രേലിയ കണ്ടത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. 
 
നാട്ടിലെ ഇന്ത്യയുടെ അവസാന അഞ്ച് പരമ്പര തോല്‍വികള്‍ എടുത്താല്‍ അതില്‍ മൂന്നും ഓസ്‌ട്രേലിയയുടെ വകയാണ്. 2009 ല്‍ 4-2 നും 2019 ല്‍ 3-2 നും ഇന്ത്യയെ ഇന്ത്യയിലിട്ട് തന്നെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയിട്ടുണ്ട് ഓസീസ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്നായി ബാറ്റ് ചെയ്യുന്ന കോലിയെ വരെ സമ്മര്‍ദത്തിലാക്കി, നിര്‍ണായക സമയത്ത് പാഴാക്കിയത് നിരവധി ബോളുകള്‍; രാഹുലിനെതിരെ സോഷ്യല്‍ മീഡിയ