Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്രിൽ മാസത്തെ മികച്ച താരങ്ങളായി ബാബർ അസമും അലീസ ഹീലിയും

എപ്രിൽ മാസത്തെ മികച്ച താരങ്ങളായി ബാബർ അസമും അലീസ ഹീലിയും
, തിങ്കള്‍, 10 മെയ് 2021 (17:13 IST)
ഐസിസിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി പാകിസ്ഥാൻ നായകൻ ബാബർ അസം. അലീസ ഹീലിയാണ് മികച്ച വനിതാ താരം.
 
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബറിനെ നേട്ടത്തിലെത്തിച്ചത്. പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 82 പന്തില്‍ 94 റണ്‍സെടുത്തതോടെ 13 റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്ന് ബാബർ അസമിന്റെ കരിയറിലെ മികച്ച പോയിന്‍റായ 865ല്‍ എത്തിയിരുന്നു. മൂന്നാം ടി20യിൽ 59 പന്തില്‍ 122 റണ്‍സെടുത്ത് പാകിസ്ഥാനെ വിജയിച്ച പ്രകടനവും അവാർഡ് നിർണയത്തിൽ നിർണായകമായി.
 
അതേസമയം ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് അലീസ ഹീലിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മൂന്ന് ഏകദിനങ്ങളിൽ നിന്ന് 51.66 ശരാശരിയിൽ 155 റൺസാണ് അലീസ ഹീലി നേടിയത്. ഹീലിയുടെ കരുത്തിൽ പരമ്പര തൂത്തുവാരാനും ഓസീസ് താരങ്ങൾക്കായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അച്ഛന്‍ പോയി, എന്റെ ശക്തിയുടെ തൂണുകള്‍ നഷ്ടമായി'; വേദനയോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം