Publish Date: Mon, 26 Apr 2021 (16:36 IST)
Updated Date: Mon, 26 Apr 2021 (16:39 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് പാകിസ്ഥാൻ നായകൻ ബാബർ അസം. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡാണ് ഇന്നലെ സിംബാബ്‌വെക്കെതിരെ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബാബര്‍ മറികടന്നത്.
52 ഇന്നിങ്സുകളിലാണ് ബാബർ അസം 2000 റൺസെന്ന നാഴിക കല്ല് പിന്നിട്ടത്. 56 ഇന്നിങ്സുകളിൽ നിന്നും 2000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റെക്കോർഡാണ് താരം മറികടന്നത്. 62 ഇന്നിംഗ്സുകളില്‍ 2000 പിന്നിട്ട ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാം സ്ഥാനത്ത്. 66 ഇന്നിങ്സുകളിൽ നിന്നും 2000 നേടിയ ബ്രണ്ടൻ മക്കെല്ലം, 68 ഇന്നിങ്സുകളിൽ നിന്നും 2000 റൺസ് നേടിയ മാർട്ടിൻ ഗുപ്‌റ്റിൽ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ.