Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രിൽ മാസത്തെ ഐസിസി താരമാകാനുള്ള പട്ടികയിൽ ബാബർ അസമും ഫഖർ സമനും

ഏപ്രിൽ മാസത്തെ ഐസിസി താരമാകാനുള്ള പട്ടികയിൽ ബാബർ അസമും ഫഖർ സമനും
, ബുധന്‍, 5 മെയ് 2021 (15:32 IST)
ഐസിസിയുടെ ഏപ്രിൽ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരപട്ടികയിൽ പാക് നായകൻ ബാബർ അസമും പാക് ഓപ്പണർ ഫഖർ സമനും ഇടം നേടി. നേപ്പാൾ താരം കുശാൽ ഭുർടെൽ ആണ് പുരുഷ വിഭാ​ഗത്തിലെ മികച്ച മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നവരിൽ മൂന്നാമത്തെ താരം.
 
വനിതാ വിഭാ​ഗത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ അലീസ ഹീലിയും മെ​ഗാൻ സ്കട്ടും, ന്യൂസിലൻഡിന്റെ ലി​ഗ് കാസ്പെറക്കും ഇടം നേടി. ദക്ഷിണാഫ്രിക്കക്കെതിരായ മികച്ച പ്രകടനമാണ് പാക് താരങ്ങൾക്ക് തുണയായത്. ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി ബാബർ അസം കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
 
വനിതാ താരങ്ങളിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിം​ഗാണ് അലീസ ഹീലിയെ പട്ടികയിൽ എത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് സ്ഥിരീകരിച്ചിട്ടും മത്സരം നടത്താൻ ഐപിഎൽ അധികൃതർ ശ്രമിച്ചു, കളിക്കില്ലെന്ന് നിലപാട് എടുത്തത് ബാംഗ്ലൂർ