അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താനായില്ല: എംഎസ് ധോണി

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:05 IST)
അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താൻ ആയില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്രസിങ് ധോണി. 150നോടടുത്ത സ്കോറാണ് ലക്ഷ്യം വെച്ചത്. 15-16 ഓവറുകൾ ആയപ്പോൾ മത്സരത്തിന്റെ പേസ് ഉയർത്തേണ്ടതായിരുന്നു എന്നാൽ ഇതിന് സാധിച്ചില്ല. മത്സരശേഷം ധോണി പറഞ്ഞു.
 
വളരെ പേസുള്ള വിക്കറ്റായിരുന്നു അത്. ഷോട്ടുകൾ കളിക്കാൻ ഇത് പ്രതിസന്ധിയുണ്ടാക്കി. ഈ ബുദ്ധിമുട്ട് ഡൽഹി ബാറ്റർമാർക്കും ഉണ്ടായി ധോണി പറഞ്ഞു. അതേസമയം അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സിൽ ഉണ്ടായിരുന്നില്ല.
 
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്.
 
39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. വാലറ്റത്ത് ഷിമ്രോൺ ഹെറ്റ്മെയർ(18 പന്തിൽ 28*) നടത്തിയ പോരാട്ടമാണ് മത്സരം വിജയിക്കാൻ ഡൽഹിയെ സഹായിച്ചത്. ജയത്തോടെ 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. 18 പോയിൻ്റുള്ള ചെന്നൈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

അടുത്ത ലേഖനം
Show comments