Select Your Language

Notifications

webdunia
webdunia
webdunia
webdunia

വുഡും ആർച്ചറും തിരിച്ചെത്തി, ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ ബെൻ സ്റ്റോക്സ് നയിക്കും, 16 അംഗ ടീമിനെ പ്രഖ്യാപിച്ചു

England Team

അഭിറാം മനോഹർ

, ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (15:58 IST)
ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ടീമില്‍ ഹാരി ബ്രൂക്ക് ഉപനായകനാകും. ഇടത് കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേസര്‍ മാര്‍ക്ക് വുഡ് ടീമില്‍ തിരിച്ചെത്തി. പേസറായ മാത്യു പോട്ട്‌സും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡര്‍ഹാം പേസറായ പോട്ട്‌സ് അവസാനമായി 2024 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് കളിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ വിരലിന് പരിക്കേറ്റ ഷോയ്ബ് ബഷീറും ടീമില്‍ തിരിച്ചെത്തി.
 
 ബെന്‍ സ്റ്റോക്‌സിനൊപ്പം പരിചയസമ്പന്നരായ ജോ റൂട്ട്, സാക് ക്രോളി, ബെന്‍ ഡെക്കറ്റ്, ഒലി പോപ്പ് എന്നിവരും വിക്കറ്റ് കീപ്പറായി ജാമി സ്മിത്തും ടീമിലുണ്ട്. ഓള്‍റൗണ്ടറായി വില്‍ ജാക്‌സും ടീമില്‍ ഇടം പിടിച്ചു. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയില്‍ ബ്രൈഡണ്‍ കാര്‍സെ, ഗസ് ആറ്റ്കിന്‍സണ്‍, ജോഷ് ടംഗ്, മാര്‍ക്ക് വുഡ്, പോട്ട്‌സ് എന്നിവരാണുള്ളത്. അതേസമയം ഇന്ത്യക്കെതിരായ ഓവല്‍ ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ക്രിസ് വോക്‌സിനെ ആഷസിലേക്ക് തിരെഞ്ഞെടുത്തില്ല.
 
 ഇംഗ്ലണ്ട് ആഷസ് ടീം: ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ഹാരി ബ്രൂക്ക്, ഗസ് ആറ്റ്കിന്‍സണ്‍, ബെന്‍ ഡെക്കറ്റ്, സാക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, വില്‍ ജക്‌സ്, ബ്രൈഡന്‍ കാര്‍സെ,ജേക്കബ് ബേഥല്‍, ഷോയ്ബ് ബഷീര്‍, മാത്യു പോട്ട്‌സ്, ജോഷ് ടങ്ങ്, മാര്‍ക്ക് വുഡ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിഹസിച്ച് അബ്രാര്‍, ഇന്ത്യക്കെതിരായ സെലിബ്രേഷന്‍ കൊണ്ട് മറുപടി കൊടുത്ത് ഹസരംഗ (വീഡിയോ)