Select Your Language

Notifications

webdunia
webdunia
webdunia
webdunia

പവര്‍പ്ലേയില്‍ പുലി ഡെത്ത് ഓവറില്‍ എലി ! തുടര്‍ച്ചയായി നിരാശപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഏഷ്യാ കപ്പിലും ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യയെ നിരാശപ്പെടുത്തി

Bhuvneshwar Kumar Failure in death overs
ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഡെത്ത് ഓവേഴ്‌സില്‍ രണ്ട് ഓവറുകളാണ് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞത്. രണ്ട് ഓവറുകളിലായി 31 റണ്‍സ് ഭുവി വിട്ടുകൊടുത്തു ! പവര്‍പ്ലേയില്‍ കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയുന്ന ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറിലേക്ക് എത്തുമ്പോള്‍ വന്‍ പരാജയമാണ്. 
 
ഏഷ്യാ കപ്പിലും ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യയെ നിരാശപ്പെടുത്തി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 19-ാം ഓവര്‍ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് വഴങ്ങി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വഴങ്ങിയത് 14 റണ്‍സ് ! ഒരു കാലത്ത് ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ സമീപകാലത്തെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതാണ് നല്ലത്, കോലിയെ ഓപ്പണറാക്കാം; ഉപദേശവുമായി മുന്‍ പാക്ക് താരം