Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതാണ് നല്ലത്, കോലിയെ ഓപ്പണറാക്കാം; ഉപദേശവുമായി മുന്‍ പാക്ക് താരം

മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും വലിയ ഇന്നിങ്‌സുകള്‍ ആക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും കനേറിയ പറഞ്ഞു

Rohit Should consider dropping himself to No. 3
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:39 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേറിയ. രോഹിത്ത് സ്വയം മൂന്നാം നമ്പറിലേക്ക് ഇറങ്ങണമെന്ന് കനേറിയ പറഞ്ഞു. മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും വലിയ ഇന്നിങ്‌സുകള്‍ ആക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും കനേറിയ പറഞ്ഞു. 
 
' രോഹിത് ശര്‍മ കാര്യമായി റണ്‍സെടുക്കുന്നില്ല. ഏഷ്യാ കപ്പിലും നമ്മള്‍ അത് കണ്ടു. നല്ല തുടക്കമൊക്കെ കിട്ടുന്നുണ്ട്. പക്ഷേ അതിനെ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. സ്വയം മൂന്നാം നമ്പറിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് രോഹിത് ആലോചിക്കണം. വിരാട് കോലി ഓപ്പണ്‍ ചെയ്യട്ടെ. അല്ലെങ്കില്‍ രാഹുല്‍ മൂന്നാം നമ്പറില്‍ ഇറങ്ങട്ടെ. കോലിയും രോഹിത്തും ഓപ്പണര്‍മാരാകട്ടെ,' കനേറിയ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലിപ്പ് അടക്കാനായില്ല, കാര്‍ത്തിക്കിന്റെ കൊങ്ങയ്ക്ക് പിടിച്ച് രോഹിത് ശര്‍മ; കാരണം ഇതാണ് (വീഡിയോ)