Pakistan, Champions Trophy 2025: 'ഇന്ത്യയോടു കൂടി തോറ്റാല്‍ പുറത്ത്'; ആതിഥേയരുടെ ട്രോഫി സെമി ഫൈനല്‍ പ്രതീക്ഷ കൈയാലപ്പുറത്ത് !
ഗ്രൂപ്പ് 'എ'യില്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍
Pakistan, Champions Trophy 2025: ആതിഥേയരായ പാക്കിസ്ഥാന് ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ കാണാന്‍ സാധിക്കുമോ? ന്യൂസിലന്‍ഡിനെതിരായ തോല്‍വിയോടെ പാക്കിസ്ഥാനെ സെമി പ്രതീക്ഷകള്‍ കൈയാലപ്പുറത്ത് ആയെന്നു പറയാം. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് പാക്കിസ്ഥാന്‍ കിവീസിനോടു തോറ്റത്. വലിയ മാര്‍ജിനില്‍ തോറ്റതിനാല്‍ പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -1.200 ആയി കുറയുകയും ചെയ്തു.
ഗ്രൂപ്പ് 'എ'യില്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ ഒരെണ്ണത്തില്‍ തോറ്റാല്‍ പോലും പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ പൂര്‍ണമായി അസ്തമിക്കും. ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കുക മാത്രമാണ് ഇനി പാക്കിസ്ഥാന്റെ മുന്നിലുള്ള സാധ്യത.
പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍
ഫെബ്രുവരി 23 - ഞായര്‍ - ഇന്ത്യക്കെതിരെ
ഫെബ്രുവരി 27 - ബുധന്‍ - ബംഗ്ലാദേശിനെതിരെ
നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്.