ശ്രേയസ് അയ്യര്‍ എത്രനാള്‍ പുറത്തിരിക്കും? വെല്ലുവിളി സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും !

Webdunia
വെള്ളി, 18 ഫെബ്രുവരി 2022 (08:46 IST)
ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് വെല്ലുവിളിയായി സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ശ്രേയസ് പുറത്തിരിക്കും. വിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ ശ്രേയസ് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍, ട്വന്റി 20 യിലേക്ക് വന്നപ്പോള്‍ സൂര്യകുമാര്‍ യാദവിനാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും അവസരം നല്‍കിയത്. ആദ്യ ട്വന്റി 20 യില്‍ തന്നെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ച് രോഹിത്തിന്റെ പ്രതീക്ഷകള്‍ കാത്തു. 
 
മധ്യനിരയില്‍ വിശ്വസ്തനായ ബാറ്റര്‍ എന്ന നിലയില്‍ സൂര്യകുമാര്‍ പേരെടുത്തു കഴിഞ്ഞു. ക്രീസില്‍ ആത്മവിശ്വാസത്തോടെ ഏത് ബൗളറേയും നേരിടാനുള്ള സന്നദ്ധതയും എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള മനോഭാവവുമാണ് സൂര്യകുമാറിന് മേല്‍ക്കൈ നല്‍കുന്നത്. ശ്രേയസ് അയ്യരെ പിന്നിലാക്കിയാണ് സൂര്യകുമാര്‍ യാദവ് രോഹിത്തിന്റെ വിസ്വാസം നേടിയെടുത്തത്. 
 
മറുവശത്ത് വെങ്കടേഷ് അയ്യരും മധ്യനിരയില്‍ തിളങ്ങുന്നു. മാത്രമല്ല രോഹിത് തേടുന്ന ആറാം ബൗളര്‍ എന്ന ഓപ്ഷന് വെങ്കടേഷ് അയ്യര്‍ എല്ലാ അര്‍ത്ഥത്തിലും ചേരുന്നു. പന്തെറിയാന്‍ കൂടി കഴിയുന്ന താരങ്ങള്‍ക്കാണ് ടീമില്‍ ഇനി മുന്‍ഗണനയെന്ന് രോഹിത് തുറന്നുപറഞ്ഞു. വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകുമെന്ന് ഇതോടെ ഉറപ്പായി. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് നിലവില്‍ വെങ്കടേഷ് അയ്യര്‍ അല്ലാതെ വേറൊരു സാധ്യതയില്ല. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്ന ആനുകൂല്യവും വെങ്കടേഷ് അയ്യര്‍ക്കുണ്ട്. ഇതെല്ലാം ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയാകുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

Mo Salah: എന്നും ബെഞ്ചിൽ തന്നെ, ഇത് നടക്കില്ല, പൊട്ടിത്തെറിച്ച് മുഹമ്മദ് സലാ

Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം

ലോകകപ്പിന് ഇനിയും 2 വർഷമുണ്ട്, രോഹിത്,കോലി വിഷയത്തിൽ പിടി തരാതെ ഗംഭീർ..

അഭ്യൂഹങ്ങൾക്ക് വിരാമം, വിവാഹം വേണ്ടെന്ന് വെച്ചെന്ന് സ്മൃതി മന്ദാന, സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന

അടുത്ത ലേഖനം
Show comments