Publish Date: Mon, 14 Feb 2022 (09:08 IST)
Updated Date: Mon, 14 Feb 2022 (09:14 IST)
ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാകും. പുതിയ നായകന് വേണ്ടിയാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി ലേലത്തില്‍ കോടികള്‍ മുടക്കിയത്. നേരത്തെ ഓയിന്‍ മോര്‍ഗന്‍ ആയിരുന്നു കൊല്‍ക്കത്ത നായകന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച് പരിചയമുള്ള താരമാണ് ശ്രേയസ്.
12.25 കോടി രൂപയാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി ശ്രേയസിനായി ചെലവഴിച്ചത്. പ്രമുഖ ഫ്രാഞ്ചൈസികളെല്ലാം ശ്രേയസ് അയ്യര്‍ക്കായി കളത്തിലുണ്ടായിരുന്നു. പരിചയ സമ്പത്തുള്ള താരത്തെ നായകനായി വേണമെന്നും അതിനാല്‍ എത്ര കോടികള്‍ വേണമെങ്കിലും ശ്രേയസ് അയ്യര്‍ക്കായി ചെലവഴിക്കാമെന്നും കൊല്‍ക്കത്ത നേരത്തെ തീരുമാനിച്ചിരുന്നു. ഈ പരിചയ സമ്പത്ത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കൊല്‍ക്കത്തയുടെ വിലയിരുത്തല്‍.