ടി20 ലോകകപ്പ്, പാക് ടീമിൽ വലിയ മാറ്റങ്ങളുണ്ടാവില്ല, വ്യക്തമാക്കി പാകിസ്ഥാൻ നായകൻ

അഭിറാം മനോഹർ
തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (19:47 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമില്‍ കാര്യമായ അഴിച്ചുപണികളുണ്ടാവില്ലെന്ന് പാകിസ്ഥാന്‍ ടി20 നായകനായ സല്‍മാന്‍ അലി ആഘ. അടുത്തിടെ നടന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ കളിച്ച 3 മത്സരങ്ങളിലും പാകിസ്ഥാന്‍ ടീം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബാബര്‍ അസം, നസീം ഷാ തുടങ്ങിയ താരങ്ങളെ പാകിസ്ഥാന്‍ തിരികെ വിളിച്ചിരുന്നു.
 
 ബാബര്‍ അസം, നസീം ഷാ മുതലായ താരങ്ങള്‍ തിരിച്ചെത്തിയ ശേഷം ഹോം സീരീസില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനും ശ്രീലങ്ക, സിംബാബ്വെ എന്നിവര്‍ ഭാഗമായ ത്രിരാഷ്ട്ര പരമ്പര വിജയിക്കാനും പാകിസ്ഥാന് സാധിച്ചിരുന്നു.ഈ സാഹചര്യത്തില്‍ ലോകകപ്പിന് മുന്നോടിയായി പാക് ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്നാണ് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ പാകിസ്ഥാന്‍ നായകന്‍ വ്യക്തമാക്കിയത്.
 
നിലവിലുള്ള കോമ്പിനേഷന്‍ തന്നെ ലോകകപ്പിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി താരങ്ങള്‍ക്കെല്ലാം കൃത്യമായ റോള്‍ നല്‍കിയിട്ടുണ്ട്.  അതേ സ്ഥിതിയില്‍ ടീം മുന്നോട്ട് പോകും. സല്‍മാന്‍ അലി ആഘ പറഞ്ഞു. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി 6 ടി20 മത്സരങ്ങളാണ് പാക് ടീമിന് മുന്നിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ലോകകപ്പ്, പാക് ടീമിൽ വലിയ മാറ്റങ്ങളുണ്ടാവില്ല, വ്യക്തമാക്കി പാകിസ്ഥാൻ നായകൻ

മതിയായ അവസരങ്ങൾ സഞ്ജുവിന് നൽകി, ടി20യിൽ ഓപ്പണർമാരുടെ സ്ഥാനം മാത്രമാണ് സ്ഥിരം: സൂര്യകുമാർ യാദവ്

India vs South Africa, 1st T20I: ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഉദ്ദേശമില്ല; സഞ്ജു മധ്യനിരയില്‍, പാണ്ഡ്യ തിരിച്ചെത്തും

ജിതേഷ് പുറത്തേക്ക്, സഞ്ജു പിന്നെയും പ്ലേയിംഗ് ഇലവനിൽ, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 സാധ്യതാ ടീം

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

അടുത്ത ലേഖനം
Show comments