ഇന്നലെയാണ് അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതിന് പിന്നാലെ ടി20 ലോകകപ്പ് ഫൈനലില്‍ ആരാകണം എതിരാളികള്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ ഓസ്‌ട്രേലിയയെ ഫൈനലില്‍ കിട്ടണമെന്നാണ് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരിക്കുന്നത്.
ഐസിസി പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് പാകിസ്ഥാന്‍ ഫൈനലില്‍ വരികയെങ്കില്‍ കൊളംബോയിലാകും ഫൈനല്‍ മത്സരം നടക്കുക. അതേസമയം ഫൈനലില്‍ ആരാകണം എതിരാളികള്‍ എന്ന ചോദ്യത്തിനോട് ഇന്ത്യ ഫൈനലില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും ഫൈനലില്‍ എതിരാളികളാണ് ഇന്ന ടീം വേണമെന്ന ആഗ്രഹം തനിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പ്രതികരിച്ചു. 2026 ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് രോഹിത്. അടുത്ത വര്‍ഷം ഫെബ്രുവരി 7നാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്.