ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

അഭിറാം മനോഹർ
ചൊവ്വ, 18 നവം‌ബര്‍ 2025 (15:14 IST)
കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി ട്രാന്‍ഷിഷന്‍ ഫേസാണെന്ന ന്യായത്തിലൂടെ മറച്ചുവെയ്ക്കാനാവില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ചേതേശ്വര്‍ പുജാര. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സില്‍ ഓളൗട്ടായ പശ്ചാത്തലത്തിലാണ് പുജാരയുടെ വിമര്‍ശനം. ജിയോസ്റ്റാറിലെ വിശകലന പരിപാടിയിലാണ് ഇന്ത്യന്‍ തോല്‍വിക്ക് ട്രാന്‍സിഷന്‍ ഘട്ടമെന്ന ന്യായീകരണം ചെലവാകില്ലെന്ന് പുജാര പറഞ്ഞത്. ഇതിനുള്ള കാരണവും പുജാര വ്യക്തമാക്കി.
 
 ഈ ടീമിലെ താരങ്ങള്‍ക്കെല്ലാം ഫസ്റ്റ് ക്ലാസില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഈ പിച്ചുകളില്‍ കളിച്ചാണ് ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ആഭ്യന്തരക്രിക്കറ്റില്‍ റണ്‍സുകള്‍ വാരികൂട്ടിയത്. ഇന്ത്യയില്‍ തോല്‍ക്കുന്നതില്‍ ട്രാന്‍സിഷനെ പഴിക്കാനാവില്ല.ഇത്തരം ട്രാക്കുകളില്‍ നിങ്ങള്‍ക്കും എതിരാളിക്കും ഒരേ സാധ്യതയുണ്ടാകും. ഇത്തരം പിച്ചുകളില്‍ കൂടുതല്‍ സ്വീപ് ഷോട്ടുകള്‍,സ്‌ട്രൈക്ക് റൊട്ടേഷന്‍ എന്നിവ സംഭവിക്കണം. ആദ്യ പന്ത് മുതല്‍ തിരിയുന്ന റാങ്ക് ടര്‍ണറുകള്‍ വേണമെങ്കില്‍ ടീം അത് കളിക്കാനായി തയ്യാറെടുക്കണം. അതൊന്നും തന്നെ ഇന്ത്യന്‍ ടീമില്‍ കാണാനാവില്ല. നിങ്ങള്‍ ഇംഗ്ലണ്ടിലോ ഓസീസിലോ പോയി പരാജയപ്പെടുകയാണെങ്കില്‍ ട്രാന്‍സിഷന്‍ ഘട്ടമാണെന്ന ന്യായം ചെലവാകാം. കളിച്ചുവളര്‍ന്ന ഇന്ത്യയില്‍ ആ ന്യായം വിലപോകില്ല. പുജാര വ്യക്തമാക്കി.
 
അതേസമയം മത്സരശേഷം ഗൗതം ഗംഭീറിന്റെ പ്രതികരണവും ശ്രദ്ധേയമായി. ടീം ആവശ്യപ്പെട്ട പിച്ചാണ് ലഭിച്ചതെന്നായിരുന്നു ഗംഭീര്‍ വ്യക്തമാക്കിയത്. കൊല്‍ക്കത്ത ടെസ്റ്റ് തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണൂ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് നിലവില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്. നവംബര്‍ 22ന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

ആദ്യം ബാറ്റർമാരെ ഗംഭീർ വിശ്വസിക്കണം, പിച്ച് വെച്ചല്ല വിജയിക്കേണ്ടത്, ടെസ്റ്റ് 3 ദിവസം കൊണ്ടല്ല 5 ദിവസം കൊണ്ട് തീർക്കേണ്ട കളി: സൗരവ് ഗാംഗുലി

India vs South Africa, 2nd Test: സുന്ദര്‍ വണ്‍ഡൗണ്‍ തുടരുമോ? രണ്ടാം ടെസ്റ്റ് 22 മുതല്‍

അടുത്ത ലേഖനം
Show comments