ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 300 വിക്കറ്റുകളുമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരമായി രവീന്ദ്ര ജഡേജ. കൊല്‍ക്കഠയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ജഡേജ ഈ നാഴികകല്ല് പിന്നിട്ടത്. കപില്‍ദേവ്, ഇയാന്‍ ബോതം, ഡാനിയല്‍ വെട്ടോറി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 4000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാന്‍ 10 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് വേണ്ടിയിരുന്നത് മത്സരത്തില്‍ 27 റണ്‍സാണ് ജഡേജ നേടിയത്. ഇതോടെയാണ് താരം റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹനായത്. ടെസ്റ്റില്‍ 340 വിക്കറ്റുകള്‍ നിലവില്‍ ജഡേജയ്ക്കുണ്ട്. 6 സെഞ്ചുറികളും 27 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 38 റണ്‍സ് ശരാശരിയിലാണ് ജഡേജയുടെ നേട്ടം. ബൗളിങ്ങില്‍ 15 തവണ അഞ്ച് വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.