കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. താരത്തിന്റെ പരിക്കില്‍ ആശങ്കകള്‍ വേണ്ടെങ്കിലും വരാനിരിക്കുന്ന ഗുവാഹത്തി ടെസ്റ്റില്‍ ഗില്‍ കളിക്കുന്ന കാര്യം അനിശ്ചിതത്ത്വത്തിലാണ്.
ഗില്ലിന്റെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സ്റ്റാഫ് തുടര്‍ന്നും വിലയിരുത്തുകയാണ്. നിലവിലെ അവസ്ഥയില്‍ താരത്തിന് വിമാന യാത്ര അപകടകരമാണെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയ്ക്ക് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ പരിശീലന സെഷന്‍ ഉണ്ടെങ്കിലും ഗില്‍ അതില്‍ പങ്കെടുത്തേക്കില്ല. അടുത്ത മത്സരത്തിനായി ടീം ബുധനാഴ്ചയാണ് ഗുവാഹത്തിയിലേക്ക് തിരിക്കുക. ഗില്‍ രണ്ടാം മത്സരത്തില്‍ കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശനോ ദേവ്ദത്ത് പടിക്കലോ പകരക്കാരനായി ടീമിലെത്തും.