ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല
ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ പത്തില്‍ ഇടം നേടാന്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന് സാധിച്ചില്ല.
ഇന്ത്യക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തൊടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. 908 റേറ്റിംഗ് പോയന്റുള്ള റൂട്ട് പട്ടികയില്‍ ഏറെ മുന്നിലാണ്. 868 റേറ്റിംഗ് പോയന്റുമായി ഇംഗ്ലണ്ട് ടീമിലെ സഹതാരമായ ഹാരി ബ്രൂക്കാണ് രണ്ടാം സ്ഥാനത്ത്. 858 പോയിന്റുകളുമായി ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ രണ്ട് താരങ്ങളാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ പത്തില്‍ ഇടം നേടാന്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന് സാധിച്ചില്ല.
792 റേറ്റിംഗ് പോയന്റുമായി യശ്വസി ജയ്‌സ്വാള്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. റിഷഭ് പന്ത് എട്ടാം സ്ഥാനത്തിലും ഇടം പിടിച്ചു. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ നായകന്‍ തെംബ ബവുമ ലിസ്റ്റില്‍ ആറാം സ്ഥാനത്തും ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡില്‍ ഏഴാം സ്ഥാനത്തുമാണ്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, ഇംഗ്ലണ്ടിന്റെ ബെന്‍ ഡെക്കറ്റ് എന്നിവരാണ് 9,10 സ്ഥാനങ്ങളിലുള്ളത്. 725 റേറ്റിംഗ് പോയന്റുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്.