Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ കരിയറിൽ ആങ്കയുണ്ടാക്കി കോവിഡ് 19, ഐ‌പിഎൽ ഉപേക്ഷിച്ചാൽ മടങ്ങിവരവ് അസാധ്യം

ധോണിയുടെ കരിയറിൽ ആങ്കയുണ്ടാക്കി കോവിഡ് 19, ഐ‌പിഎൽ ഉപേക്ഷിച്ചാൽ മടങ്ങിവരവ് അസാധ്യം
, ഞായര്‍, 15 മാര്‍ച്ച് 2020 (15:20 IST)
ഇന്ത്യയിലെ കൊറോണ വൈറസ് ബാധ മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് കരിയറിലും പ്രതിഫലിക്കുകയാണ്. കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തി ഐപിഎൽ മത്സരങ്ങൾ മറ്റിവച്ചിരിക്കുകയാണ് ബിസിസിഐ. എന്നാൽ ഐപിഎൽ സീസൺ ഉപേക്ഷിക്കേണ്ടിവന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടിയാവുക ധോണിക്കായിരിക്കും. 
 
വിരമിക്കൽ പ്രഖ്യാപിക്കുന്നതിനെങ്കിലും ടീമിൽ ഇടംപിടിക്കണമെങ്കിൽ ധോണിയെ സംബന്ധിച്ചിടത്തോളം ഈ ഐപിഎൽ നടന്നേ മതിയാകു. ഐ‌പിഎല്ലിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി മാത്രമേ താരത്തിന് ഇനിയും ടീമിൽ ഇടം നൽകേണ്ടതുണ്ടോ എന്ന കാര്യം സിലക്ട്രർമാർ തീരുമാനിക്കൂ. ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ ധോനി കളിച്ചു തന്നെ തെളിയിക്കണമെന്നാണ് സിലക്ടർമാരുടെ നിലപാട്.
 
ഐപിഎല്ലാണ് ധോനിക്ക് മുന്‍പിലുള്ള ഏക വഴിയെന്ന് ഇന്ത്യന്‍ കോച്ച്‌ രവി ശാസ്ത്രിയും നേരത്തെ. പറഞ്ഞിരുന്നു. ടീമിൽ വിക്കറ്റ് കീപ്പർ ബറ്റ്സ്മാനായി കെഎൽ രാഹുൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു എന്നത് ധോണിക്ക് വെല്ലുവിളി തന്നെയാണ്. രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ലോകകപ്പില്‍ പരിഗണിക്കാനുള്ള സാധ്യത രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുത്തോടെ നിൽക്കാം, പൊരുതാം, സുരക്ഷിതരായിരിക്കാം: ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ക്രിക്കറ്റ് താരങ്ങൾ