Webdunia - Bharat's app for daily news and videos

Install App

വിട്ടുകൊടുക്കാതെ ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന് വനിതാ ക്രിക്കറ്റ് ടീമുണ്ടാകും

അഭിറാം മനോഹർ
ചൊവ്വ, 28 ജനുവരി 2025 (20:54 IST)
അഫ്ഗാനിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ മത്സരരംഗത്തേക്ക് ഇറക്കാന്‍ ഒരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജനുവരി 30ന് വനിതാ ആഷസ് ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന പ്രദര്‍ശനത്തിലാണ് അഫ്ഗാന്‍ വനിതാ ഇലവനും ക്രിക്കറ്റ് വിതൗട്ട് ബോര്‍ഡേഴ്‌സ് ഇലവനും തമ്മില്‍ ഏറ്റുമുട്ടുന്നത്. മെല്‍ബണിലെ ജംഗ്ഷന്‍ ഓവലിലാണ് മത്സരം. അഫ്ഗാന്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ആദ്യപടിയായാണ് നീക്കമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് നിക് ഹോക്ലി പ്രതികരിച്ചു.
 
അഫ്ഗാനിസ്ഥാനില്‍ 2021ല്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും അഫ്ഗാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളായ നാഹിദ സപന്‍, ഫിറൂസ്സ അമീറി എന്നിവര്‍ ഓസ്‌ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐസിസിയില്‍ ഔദ്യോഗികമായി അംഗമായിട്ടുള്ള രാജ്യങ്ങള്‍ക്ക് പുരുഷ- വനിതാ ടീമുകള്‍ വേണമെന്ന് വാദിക്കുന്നവരാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. താലിബാന്‍ ഭരണത്തിലേറിയതിനെ തുടര്‍ന്ന് വനിതാ ടീമിനെ പിരിച്ചുവിട്ട സാഹചര്യത്തില്‍ അഫ്ഗാനെതിരായ ബൈലാറ്ററല്‍ സീരീസുകളില്‍ നിന്നും ഓസ്‌ട്രേലിയ പിന്‍വാങ്ങിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

കോലിയും രോഹിത്തും രഞ്ജിയില്‍ ഫ്‌ളോപ്പ്; വിട്ടുകൊടുക്കാതെ രഹാനെ, 200-ാം മത്സരത്തില്‍ മിന്നും സെഞ്ചുറി

ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

'ആളില്ലെങ്കില്‍ എന്ത് ചെയ്യും'; ഫീല്‍ഡ് ചെയ്യാന്‍ പരിശീലകനെ ഇറക്കി ദക്ഷിണാഫ്രിക്ക (വീഡിയോ)

Jasprit Bumrah: ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ബുംറ സെറ്റാണ്; പരിശീലനം തുടങ്ങി

അടുത്ത ലേഖനം
Show comments