Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ സ്ട്രൈക്ക്റേറ്റും ചർച്ച ചെയ്ത് ഇരിക്കയാണോ, ഞാൻ ഐപിഎല്ലിൽ 4000 റൺസ് തികച്ചു

നിങ്ങൾ സ്ട്രൈക്ക്റേറ്റും ചർച്ച ചെയ്ത് ഇരിക്കയാണോ, ഞാൻ ഐപിഎല്ലിൽ 4000 റൺസ് തികച്ചു
, ഞായര്‍, 16 ഏപ്രില്‍ 2023 (10:29 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും റെക്കോർഡ് ബുക്കിൽ ഇടം നേടി ലഖ്നൗ നായകൻ കെ എൽ രാഹുൽ. പഞ്ചാബിനെതിരെ 56 പന്തിൽ 74 റൺസ് നേടിയതോടെ ഐിഎല്ലിൽ അതിവേഗത്തിൽ 4000 റൺസ് തികച്ച താരമെന്ന നേട്ടം സ്വന്തമാക്കാൻ രാഹുലിനായി. വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡാണ് താരം മറികടന്നത്.
 
105 ഇന്നിങ്ങ്സിൽ നിന്നും 4044 റൺസാണ് രാഹുലിൻ്റെ സമ്പാദ്യം. 112 ഇന്നിങ്ങ്സിൽ നിന്നായിരുന്നു ഗെയ്ൽ 4000 ഐപിഎൽ റൺസ് തികച്ചത്. 128 ഇന്നിങ്ങ്സിൽ നിന്നും 4000 റൺസ് തികച്ച ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണറാണ് മൂന്നാമത്. 114 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള കെ എൽ രാഹുൽ 47.02 ശരാശരിയിലാണ് 4000 റൺസ് തികച്ചത്. 135.16 ആണ് സ്ട്രൈക്ക്റേറ്റ്. 4 സെഞ്ചുറികളും 32 അർധസെഞ്ചുറികളും താരത്തിൻ്റെ പേരിലാണ്. 132 റൺസാണ് ഉയർന്ന സ്കോർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാംഗുലിയെ ദഹിപ്പിക്കുന്ന നോട്ടവുമായി കോലി, മത്സരശേഷം ഹസ്തദാനം ചെയ്യാതെ താരങ്ങൾ: ചർച്ചയായി ഇരുവർക്കുമിടയിലെ ശത്രുത