ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (15:30 IST)
ദക്ഷിണാഫ്രിക്കക്കെതിരെ 30 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റിനെ പറ്റിയുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്ങ്‌സ് വെറും 93 റണ്‍സില്‍ അവസാനിച്ചിരുന്നു. ടി20 ക്രിക്കറ്റിന്റെയും ലീഗുകളുടെയും വരവോടെ ബാറ്റര്‍മാര്‍ക്ക് ഡിഫന്‍സില്‍ ഉണ്ടായിരുന്ന സ്‌കില്‍ നഷ്ടമാകിന്നതാണ് ഇതിന് കാരണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.
 
കുറെ കാലമായി അന്തരീക്ഷത്തില്‍ ഇതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ആരും മുഖവിലയ്‌ക്കെടുക്കാറില്ല എന്ന് മാത്രം. ടെസ്റ്റ് ഫോര്‍മാറ്റാണ് ആളുകള്‍ ഏറ്റവും കുറവ് ശ്രദ്ധ നല്‍കുന്ന ഫോര്‍മാറ്റ്. ടി20, ഫ്രാഞ്ചൈസി ലീഗുകള്‍, ഏകദിനങ്ങള്‍ എന്നിവ കഴിഞ്ഞെ ടെസ്റ്റിന് പലരും പ്രാധാന്യം നല്‍കുന്നുള്ളു. ടെസ്റ്റ് ഫോര്‍മാറ്റ് മാത്രമാണ് ഒരു ബാറ്ററിന്റെ ഡിഫന്‍സ് സ്‌കില്ലിനെ പരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത്. 2000ത്തിന്റെ തുടക്ക കാലഘട്ടം വരെയും ടെസ്റ്റ് ഫോര്‍മാറ്റില്‍ വന്ന് തങ്ങളുടെ ഡിഫന്‍സ് സ്‌കില്‍ മെച്ചപ്പെടുത്താന്‍ കളിക്കാര്‍ താല്പര്യപ്പെടുമായിരുന്നു.
 
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഡിഫന്‍സ് എന്നത് ബാറ്റര്‍മാര്‍ക്ക് ലാസ്റ്റ് പ്രയോരിറ്റി മാത്രമായി കഴിഞ്ഞു. മികച്ച പന്തുകളെ പ്രതിരോധിക്കുന്ന കാലം കഴിഞ്ഞു. സിക്‌സുകള്‍ അടിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ. അതിജീവിക്കുക എന്നത് ഒരു ഓപ്ഷന്‍ പോലും അല്ലാതെയായി.പലര്‍ക്കും ഒരു പന്ത് ലീവ് ചെയ്യാനാണ് ഇന്ന് ഏറ്റവും ബുദ്ധിമുട്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കളി മെച്ചപ്പെടുത്തണമെങ്കില്‍ കളിയോടുള്ള സമീപനത്തില്‍ മാറ്റം വരണം. ഇംഗ്ലണ്ടിലേത് പോലെ കോമ്പിറ്റീറ്റീവായ പിച്ചുകള്‍ വന്നാല്‍ സീരീസ് കാണാനും രസകരമാകും. മഞ്ജരേക്കര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

Shubman Gill: ഗിൽ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റ് കളിക്കുന്നത് സംശയം

അടുത്ത ലേഖനം
Show comments