Ind vs SA: ഇന്ത്യൻ സ്പിൻ കെണിയിലും പൊരുതി ബവുമ, അർധസെഞ്ചുറിയുമായി പുറത്താകാതെ പ്രതിരോധം, ഇന്ത്യയ്ക്ക് 124 റൺസ് വിജയലക്ഷ്യം
136 പന്തില്‍ നിന്ന് 55 റണ്‍സാണ് ബവുമ സ്വന്തമാക്കിയത്. 7 ന് 93 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിനാഫ്രിക്കായി ഒമ്പതാമനായി ഇറങ്ങിയ കോര്‍ബിന്‍ ബോഷും നായകന്‍ ബവുമയും ചേര്‍ന്ന് മികച്ച പ്രതിരോധമാണ് നടത്തിയത്.
ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിനാണ് ഓളൗട്ടായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 189 റണ്‍സിന് പുറത്താക്കാനായെങ്കിലും രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തിലെ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റിയിരുന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോഴും ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ തലകുനിക്കാതെ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന നായകന്‍ തെംബ ബവുമയാണ് രണ്ടാമിന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 153 റണ്‍സിലെത്തിച്ചത്. അവസാന ഓവറുകളില്‍ 25 റണ്‍സുമായി കോര്‍ബിന്‍ ബോഷ് മാത്രമാണ് ബവുമയ്ക്ക് പിന്തുണ നല്‍കിയത്.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവും മൊഹമ്മദും സിറാജും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. 136 പന്തില്‍ നിന്ന് 55 റണ്‍സാണ് ബവുമ സ്വന്തമാക്കിയത്. 7 ന് 93 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിനാഫ്രിക്കായി ഒമ്പതാമനായി ഇറങ്ങിയ കോര്‍ബിന്‍ ബോഷും നായകന്‍ ബവുമയും ചേര്‍ന്ന് മികച്ച പ്രതിരോധമാണ് നടത്തിയത്. എട്ടാം വിക്കറ്റില്‍ 22 സഖ്യം 44 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സിന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ്. പൂജ്യം റണ്‍സുമായി യശ്വസി ജയ്‌സ്വാളിന്റെയും ഒരു റണ്‍സില്‍ കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാര്‍ക്കോ യാന്‍സനാണ് 2 വിക്കറ്റുകളും സ്വന്തമാക്കിയത്.