Webdunia - Bharat's app for daily news and videos

Install App

ധോണി താമസിക്കാനെത്തിയ ഹോട്ടലില്‍ സാക്ഷിയുമുണ്ടായിരുന്നു, ഹോട്ടല്‍ മാനേജറോട് നമ്പര്‍ ചോദിച്ചു; സിനിമ പോലെ ഒരു പ്രണയകഥ

Webdunia
ബുധന്‍, 7 ജൂലൈ 2021 (09:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ 40-ാം ജന്മദിനമാണ് ഇന്ന്. ക്രിക്കറ്റിനപ്പുറത്തുള്ള ധോണിയുടെ ജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ എപ്പോഴും തല്‍പ്പരരാണ്. സാക്ഷിയാണ് ധോണിയുടെ ജീവിതപങ്കാളി. ഇരുവരും അടുപ്പത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും സിനിമാ കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. 
 
ധോണിയുടെ പിതാവും സാക്ഷിയുടെ പിതാവും റാഞ്ചിയിലെ ഒരു കമ്പനിയില്‍ ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ധോണിയും സാക്ഷിയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. അങ്ങനെയാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. അതിനിടയിലാണ് സാക്ഷിയും കുടുംബവും ഡറാഡൂണിലേക്ക് താമസം മാറിയത്. 
 
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോണി സാക്ഷിയെ കണ്ടുമുട്ടിയത്. 2007 ല്‍ പാക്കിസ്ഥാനെതിരായ മത്സരം കളിക്കാന്‍ ധോണി ഇന്ത്യന്‍ സംഘത്തിനൊപ്പം കൊല്‍ക്കത്തയില്‍ ആയിരുന്ന സമയം. ധോണിയും സാക്ഷിയും താജ് ബംഗാള്‍ ഹോട്ടലില്‍ വച്ച് കണ്ടുമുട്ടി. ധോണി ആ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ ജീവനക്കാരിയായിരുന്നു സാക്ഷി. ആ ഹോട്ടലില്‍ സാക്ഷിയുടെ അവസാന ദിനം കൂടിയായിരുന്നു ഇത്. സാക്ഷിയോട് അടുപ്പം തോന്നിയ ധോണി ഹോട്ടല്‍ മാനേജറോട് സാക്ഷിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. ധോണി ആദ്യം മെസേജ് അയച്ചപ്പോള്‍ സാക്ഷി കരുതിയത് ഇതൊരു പ്രാങ്ക് ആണെന്നാണ്. പിന്നീട് 2008 മുതല്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. വളരെ രഹസ്യമായിരുന്നു ഇരുവരുടെയും ബന്ധം. പിന്നീടാണ് ഇരുവരുടെയും വിവാഹം നടന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments