Publish Date: Wed, 30 Sep 2020 (20:18 IST)
Updated Date: Wed, 30 Sep 2020 (20:20 IST)
ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണി ക്രിക്കറ്റിനോട് വിട പറഞ്ഞ ശേഷം വിനോദമേഖലയിൽ സജീവമാകാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ആഗസ്റ്റ് 15ന് രാത്രിയോടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഐപിഎല്ലിൽ കളിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ സീസണിന് ശേഷം ഐപിഎൽ മതിയാക്കാനാണ് സാധ്യത.
ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറിൽ കഴിഞ്ഞ വര്‍ഷം തന്നെക്കുറിച്ചുള്ള റോര്‍ ഓഫ് ദി ലയണ്‍ എന്ന ഡോക്യമെന്ററി ധോണി നിർമിച്ചിരുന്നു. നിലവിൽ പുതിയൊരു വെബ് സീരീസ് ഇതേ ബാനറിൽ നിർമിക്കാൻ തയ്യാറെടുക്കുകയാണ് ധോണി. ധോണിയുടെ ഭാര്യ സാക്ഷിക്ക് കൂടി പങ്കാളിത്തമുള്ള കമ്പനിയാണിത്.
ഏറെ ദുരൂഹതകളുള്ള ഒരു അഘോരിയുടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ വെബ് സീരീസാണ് അടുത്തതായി ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നും പുറത്തിറങ്ങുന്നത്.