Select Your Language

Notifications

webdunia
webdunia
webdunia
webdunia

2 സൂപ്പർ താരങ്ങൾക്ക് പരിക്ക്, ടി20 ലോകകപ്പ് സെമിയ്ക്ക് മുൻപ് ഇംഗ്ലണ്ടിന് തിരിച്ചടി

england
, ബുധന്‍, 9 നവം‌ബര്‍ 2022 (14:22 IST)
ടി20 ലോകകപ്പിലെ രണ്ടാം സെമി മത്സരത്തിൽ ഇന്ത്യയെ നേരിടാനിരിക്കെ ഇംഗ്ലണ്ടിന് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. ടീമിലെ പേസറായ മാർക് വുഡിനും ബാറ്റർ ഡേവിഡ് മലാനുമാണ് പരിക്കേറ്റത്. ഇരുവരും അടുത്ത മത്സരം കളിക്കുന്ന കാര്യം സംശയമാണ്.
 
സെമിക്ക് മുന്നോടിയായുള്ള അവസാനവട്ട പരിശീലനം ഇംഗ്ലണ്ട് അഡലെയ്ഡിൽ പൂർത്തിയാക്കി. വുഡും മലാനും സെമിയിൽ കളിക്കുമോ എന്ന കാര്യം മത്സരദിനത്തിലെ തീരുമാനിക്കുകയുള്ളുവെന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ അറിയിച്ചു. മലാൻ്റെ പരിക്കിൻ്റെ പശ്ചാത്തലത്തിൽ ഫിലിപ് സാൾട്ട് ഇന്ന് അധികസമയം പരിശീലനം നടത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടക്കത്തില്‍ തന്നെ തിരിച്ചടി !സെമി ഫൈനലില്‍ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടം