Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 5th Test: ഇന്ന് രണ്ടിലൊന്ന് അറിയാം; ഓവലില്‍ തീ പാറും, ആര് ജയിക്കും?

സാക് ക്രോലിയെ മുഹമ്മദ് സിറാജ് ബൗള്‍ഡ് ആക്കി

India vs England, India vs England 5th Test Scorecard, India England Match Result, Washington Sunder, ഇന്ത്യ ഇംഗ്ലണ്ട്, ഓവല്‍ ടെസ്റ്റ്, ഇന്ത്യ ഇംഗ്ലണ്ട് സ്‌കോര്‍ കാര്‍ഡ്‌

രേണുക വേണു

Oval , ഞായര്‍, 3 ഓഗസ്റ്റ് 2025 (08:35 IST)
India vs England

India vs England, 5th Test: ഓവല്‍ ടെസ്റ്റില്‍ ഇന്ന് നിര്‍ണായകം. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 324 റണ്‍സ് വേണം, ഇന്ത്യക്ക് ജയിക്കാന്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തണം ! 
 
374 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു മൂന്നാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സാക് ക്രോലിയെ മുഹമ്മദ് സിറാജ് ബൗള്‍ഡ് ആക്കി. 
 
ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 396 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറി നേടി. 164 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതം 118 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്. നൈറ്റ് വാച്ച് മാനായി ക്രീസിലെത്തിയ ആകാശ് ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53), വാഷിങ്ടണ്‍ സുന്ദര്‍ (46 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ധ്രുവ് ജുറെല്‍ (46 പന്തില്‍ 34) പൊരുതി നോക്കി. 
 
ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ടംഗ് 30 ഓവറില്‍ 125 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിന്‍സണ്‍ മൂന്നും ജാമി ഓവര്‍ടണ്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു 23 റണ്‍സ് ലീഡുണ്ടായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 247 റണ്‍സെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം