ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.മോശം പ്രകടനം നിരന്തരം തുടരുമ്പോഴും കെ എല്‍ രാഹുലിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങ ഉയരുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം.
ബെംഗളുരുവിലെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 12 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് രാഹുലിനെതിരെ ഉയരുന്നത്.സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന ഈ വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. ടീം മാനേജ്‌മെന്റ് എന്ത് കരുതുന്നുവെന്നതാണ് പ്രധാനം. രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നു. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ ബുദ്ധിമുട്ടുള്ള വിക്കറ്റില്‍ മാന്യമായ പ്രകടനമാണ് രാഹുല്‍ നടത്തിയത്. ഗംഭീര്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 68 റണ്‍സാണ് താരം നേടിയത്. രാഹുല്‍ വലിയ റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും അങ്ങനെ റണ്‍സ് നേടാന്‍ മികവുള്ള താരമാണെന്നും ടീമിനറിയാം. അതിനാലാണ് ടീം അവനെ പിന്തുണയ്ക്കുന്നത്. ഗംഭീര്‍ പറഞ്ഞു.