Select Your Language

Notifications

webdunia
webdunia
webdunia
webdunia

Glen Philips: 'യൂ എഗെയ്ന്‍'; വീണ്ടും ഞെട്ടിച്ച് ഫിലിപ്‌സ്, മനുഷ്യന്‍ തന്നെയാണോയെന്ന് ആരാധകര്‍

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലെ നാലാം ബോളിലാണ് സംഭവം

Glen Philips Catch

രേണുക വേണു

, ഞായര്‍, 9 മാര്‍ച്ച് 2025 (20:07 IST)
Glen Philips Catch

Glen Philips: ചാംപ്യന്‍സ് ട്രോഫി ഫൈനലിലും 'അത്ഭുത ക്യാച്ച്' തുടര്‍ന്ന് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനാണ് ഫിലിപ്‌സിന്റെ ഫീല്‍ഡിങ് മികവിനു മുന്നില്‍ ഇത്തവണ വീണത്. ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ ഞെട്ടിക്കുന്ന ക്യാച്ചായിരുന്നു ഇത്. 
 
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലെ നാലാം ബോളിലാണ് സംഭവം. നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ആണ് കിവീസിനു വേണ്ടി ഈ ഓവര്‍ എറിഞ്ഞത്. സാന്റ്‌നറുടെ പന്തില്‍ അക്രോബാറ്റിക്‌സ് ലെവല്‍ ഡൈവിലൂടെയാണ് താരത്തിന്റെ ക്യാച്ച്. 
നൂറ് റണ്‍സ് കടന്ന ഇന്ത്യയുടെ ഒന്നാം വിക്കറ്റ് പാട്ണര്‍ഷിപ്പ് തകര്‍ക്കാന്‍ ഈ ക്യാച്ചുകൊണ്ട് സാധിച്ചു. 50 പന്തില്‍ 31 റണ്‍സെടുത്താണ് ഗില്‍ കൂടാരം കയറിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs New Zealand, Champions Trophy Final 2025: 'തുടക്കം തന്നെ പാളി'; ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടം, കിവീസ് ആദ്യം ബാറ്റ് ചെയ്യും