ഗ്രോവൽ പരാമർശം മോശമായില്ലെ എന്ന് ചോദ്യം, തന്നെ എന്താണ് പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ എന്ന് ബാവുമയുടെ മറുചോദ്യം

അഭിറാം മനോഹർ
വ്യാഴം, 27 നവം‌ബര്‍ 2025 (12:42 IST)
ഇന്ത്യക്കെതിരെ ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവുമ. രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസത്തില്‍ എന്തുകൊണ്ട് ഡിക്ലറേഷന്‍ തീരുമാനം നീട്ടിയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് ദക്ഷിണാഫ്രിക്കന്‍ കോച്ച് ശുക്രി കോണ്‍റാഡ് നല്‍കിയ മറുപടി വിവാദമായിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യത്തിനും ബവുമ മറുപടി നല്‍കി.
 
കോച്ച് നടത്തിയ ഗ്രോവല്‍ പരാമര്‍ശം മോശമായില്ലെ എന്ന ചോദ്യത്തിനോട് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര നടത്തിയ പരാമര്‍ശത്തെ പറ്റി തിരിച്ചു ചോദ്യം ഉന്നയിക്കുകയാണ് ബവുമ ചെയ്തത്. കൊല്‍ക്കത്ത ടെസ്റ്റിനിടെ ബവുമയുടെ ഉയരത്തെ ബുമ്ര ബൗന എന്ന പേരുപയോഗിച്ച് പരിഹസിച്ചിരുന്നു. കോച്ച് നടത്തിയ പരാമര്‍ശത്തെ പറ്റി ഇന്ന് രാവിലെയാണ് അറിഞ്ഞത്. മത്സരത്തിലായിരുന്നു ശ്രദ്ധ അതിനാല്‍ തന്നെ ഈ വിഷയത്തില്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ശുക്രിക്ക് അറുപതിനടുത്ത് പ്രായമുണ്ട്. ആ കമന്റിനെ പറ്റി അദ്ദേഹം പരിശോധിക്കും. ബവുമ പറഞ്ഞു.
 
ഇന്ത്യയിലേക്ക് വന്ന് 2-0ത്തിന് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് എപ്പോഴും നടക്കുന്ന കാര്യമല്ല. ഞങ്ങളുടെ ടീമിലെ പല താരങ്ങളും റിസള്‍ട്ട് നേരെ തിരിച്ചായിട്ടുള്ള സാഹചര്യത്തിലും ടീമിനൊപ്പമുണ്ടായിരുന്നവരാണ്. ഞങ്ങള്‍ക്ക് മോശം സമയമുണ്ടായിട്ടുണ്ട്. എത്രത്തോളം മോശമാകാമെന്നതിനെ പറ്റി അതിനാല്‍ ധാരണയുണ്ട്. ഇത് വളരെ വലിയ നേട്ടമാണ്. മത്സരശേഷം ബവുമ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

അടുത്ത ലേഖനം
Show comments