Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രചരിച്ചത് നുണ! ഹീത്ത് സ്ട്രീക്ക് ജീവനോടെ തന്നെയുണ്ട്: വമ്പൻ ട്വിസ്റ്റുമായി ഒലോങ്ക

പ്രചരിച്ചത് നുണ! ഹീത്ത് സ്ട്രീക്ക് ജീവനോടെ തന്നെയുണ്ട്: വമ്പൻ ട്വിസ്റ്റുമായി ഒലോങ്ക
, ബുധന്‍, 23 ഓഗസ്റ്റ് 2023 (11:34 IST)
സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് ഇതിഹാസവും സിംബാബ്‌വെന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലത്തെ നായകനുമായ ഹീത്ത് സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി മുന്‍ സിംബാബ്‌വെ താരവും ഹീത്ത് സ്ട്രീക്കിന്റെ സഹതാരവുമായ ഹെന്റി ഒലോങ്ക. ട്വിറ്റര്‍ എക്‌സിലൂടെയാണ് ഒലോങ്ക പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്.
 
ഹീത്ത് സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്ത അദ്ദേഹത്തോട് തന്നെ ചോദിച്ച് അതില്‍ സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ കളത്തിലേക്ക് തിരികെ വിളിച്ചുവെന്നും ഇതുവരെ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും ഒലോങ്ക ട്വിറ്റ് ചെയ്തു. ക്യാന്‍സര്‍ വന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന താരം അന്തരിച്ചുവെന്ന് ഇന്ന് രാവിലെയാണ് പ്രധാന അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തത്. താരത്തിന്റെ മരണത്തില്‍ അനുശോചനവുമായി മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ എത്തിയിരുന്നു. സിംബാബ്‌വെയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ സ്ട്രീക്ക് സിംബാബ്‌വെയ്ക്ക് വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
 
സിംബാബ്‌വെയ്ക്ക് വേണ്ടി 4933 റണ്‍സും 455 വിക്കറ്റും താരം നേടിയിട്ടുണ്ട്. സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് താരത്തിന്റെ പേരിലാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ്‌വെ താരം കൂടിയാണ് ഹീത്ത് സ്ട്രീക്ക്. ഏകദിനത്തില്‍ 239 വിക്കറ്റുകളും 2000ന് മുകളില്‍ റണ്‍സും താരത്തിന്റെ പേരിലുണ്ട്. 2005ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമ്മ് വിരമിച്ച ശേഷം ബംഗ്ലാദേശ്, സിംബാബ്‌വെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ പരിശീലകനായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: തിലകിനും സൂര്യക്കും വേണ്ടി വാശിപിടിച്ചു, സഞ്ജു പുറത്തിരിക്കാന്‍ കാരണം രോഹിത്തും ദ്രാവിഡും !