Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരുഷ്ക ദമ്പതികൾക്ക് ബോളിവുഡിലെ പ്രണയ ജോഡികളുടെ കിടിലൻ സമ്മാനം!

അനുഷ്കയുടെ മുൻകാമുകന്റെ വിവാഹസമ്മാനം!

വിരുഷ്ക ദമ്പതികൾക്ക് ബോളിവുഡിലെ പ്രണയ ജോഡികളുടെ കിടിലൻ സമ്മാനം!
, ശനി, 16 ഡിസം‌ബര്‍ 2017 (12:23 IST)
ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇറ്റലിയില്‍ വെച്ചാണ് വിവാഹം നടന്നത്.
 
ആരാധകരും സുഹൃത്തുക്കളും താരങ്ങളുമടക്കം നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും അഭിനന്ദനങ്ങളുമറിയിച്ച് സന്ദേശങ്ങളുമയച്ചത്. അവർക്കൊപ്പം ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ചേര്‍ന്ന് ഒരു സെപെഷ്യല്‍ ഗിഫ്റ്റു തന്നെ അയച്ചിരിക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍ക്ക്.
 
പൂക്കള്‍ കൊണ്ട് അലങ്കരിച്ച അതിമനോഹരമായൊരു ബൊക്കേയാണ് രണ്‍വീറും ദീപികയും നവ ദമ്പതികള്‍ക്ക് സമ്മാനിച്ചത്. റോസാപ്പൂക്കളാല്‍ അലങ്കരിച്ച ബൊക്കേയുടെ കൂടെ രണ്‍വീറിന്റെയും ദീപികയുടെയും പേരെഴുതിയ കാര്‍ഡും ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറിന്റെ സ്വർണത്തിളക്കത്തിൽ രാമലീല, ഇത് ജനപ്രിയ വിജയമെന്ന് സംവിധായകൻ!