മൂന്ന് മാസമായി പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ജോ റൂട്ടിനെ പിന്തള്ളിയാണ് വില്യംസണിന്റെ നേട്ടം. അതേസമയം കഴിഞ്ഞ ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തോടെ നാല് സ്ഥാനം മെച്ചപ്പെടുത്തിയ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാമതെത്തി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് രണ്ടാമതായത്. മാര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ മൂന്നും നാലും സ്ഥാനം നിലനിര്‍ത്തി. റൂട്ട് അഞ്ചാമതും ബാബര്‍ അസം ആറാം സ്ഥാനത്തുമാണ്. ഉസ്മാന്‍ ഖവാജ,ഡാരില്‍ മിച്ചല്‍,ദിമുത് കരുണാരത്‌നെ,റിഷഭ് പന്ത് എന്നിവരാണ് 7 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഒന്നാം സ്ഥാനത്ത്. ഓസീസ് നായകന്‍ കൂടിയായ പാറ്റ് കമ്മിന്‍സാണ് രണ്ടാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആര്‍ അശ്വിനാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്തും കോലി എട്ടാം സ്ഥാനത്തും രോഹിത് പത്താം സ്ഥാനത്തുമാണ്. ബൗളിംഗില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് രണ്ടാം സ്ഥാനത്താണ്.