ഐസിസി വനിതാ ടി20 ബൗളിംഗ് റാങ്കിങ്ങില്‍ രണ്ടാമതെത്തി ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ദീപ്തിയെ തുണച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ ദീപ്തി മാത്രമാണ് ആദ്യ പത്തിലുള്ളത്. രേണുകാ സിംഗ് താക്കൂര്‍ പതിനൊന്നാം സ്ഥാനത്തും രാധാ യാദവ് 15ആം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയന്‍ താരം അന്നബെല്‍ സതര്‍ലന്‍ഡാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. സതര്‍ലന്‍ഡുമായി 4 പോയിന്റ് മാത്രം അകലെയാണ് ദീപ്തി.
ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇഖ്ബാലും രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ്. അതേസമയം ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണറായ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്താണ്.ഓസ്‌ട്രേലിയന്‍ താരമായ ബേത് മൂണിയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. വെസ്റ്റിന്‍ഡീസിന്റെ ഹെയ്ലി മാത്യൂസ് രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ തഹ്ലിയ മഗ്രാത്ത് നാലാം സ്ഥാനത്തുമാണ്. ലിസ്റ്റില്‍ ഇന്ത്യന്‍ താരമായ ഷെഫാലി വര്‍മ ഒന്‍പതാം സ്ഥാനത്താണ്.