ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍. 29 വര്‍ഷത്തിന് ശേഷം ആദ്യമായി ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ സെമി പോലുമെത്താനാകാതെ പുറത്തായതാണ് മുന്‍ പാകിസ്ഥാന്‍ താരങ്ങളെ ചൊടുപ്പിച്ചത്.
പാകിസ്ഥാന്‍ മുന്‍ നായകനായ വസീം അക്രമാണ് ഏറ്റവും ഒടുവില്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരെ രംഗത്ത് വന്നത്. പാകിസ്ഥാന്‍ ടീമിലെ വലിയ താരങ്ങള്‍ എന്ന് പറയുന്നവര്‍ കളിച്ചിടത്തോളം മതിയെന്നും ഇനി കടുത്ത നടപടികളാണ് ആവശ്യമെന്നും അക്രം പറഞ്ഞു. നിര്‍ഭയരായി കളിക്കുന്ന യുവതാരങ്ങളെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാന് ആവശ്യമെന്നും അതിനായി നിലവിലെ ടീമിലെ അഞ്ചോ ആറോ പേരെ മാറ്റേണ്ടി വന്നാലും അത് ചെയ്യണമെന്നും അടുത്ത 6 മാസത്തിനുള്ളില്‍ ടീമിനെ ഉടച്ച് വാര്‍ക്കണമെന്നും അക്രം പറഞ്ഞു. 2026ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ടുവേണം ടീമിനെ കെട്ടിപ്പടുക്കാനെന്നും അക്രം വ്യക്തമാക്കി.